വിരമിക്കല്‍ പ്രഖ്യാപനം; നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി

By Syndicated , Malabar News
Nitish_Modi_Malabar news
Ajwa Travels

പാറ്റ്ന: തെരഞ്ഞെടുപ്പിന് ശേഷം രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി. നിതീഷ് വാക്കുമാറ്റുമെന്ന് നേരത്തെ തന്നെ ആര്‍ജെഡി സൂചന നല്‍കിയിരുന്നു.

ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബിജെപിയുമായി നിതീഷ് തെറ്റിപ്പിരിഞ്ഞ സമയത്തുള്ള പഴയൊരു വീഡിയോ ആര്‍ജെഡി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വീണ്ടും നിതീഷ് വാക്കുമാറ്റിയതിന് പിന്നാലെ ഈ വീഡിയോയെക്കുറിച്ച് ചര്‍ച്ച സജീവമായി.

താൻ അതിജീവിച്ചാലും ഇല്ലെങ്കിലും, ബിജെപിയുമായി സഖ്യം കൂടുന്നതിനെക്കുറിച്ച് ഒരു ആലോചനയെ ഇല്ലെന്നാണ് നിതീഷ് വീഡിയോയില്‍ പറയുന്നത്. ബിജെപിയുമായുള്ള അധ്യായം അടഞ്ഞെന്നും നിതീഷ് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ 2013ല്‍ ബിജെപിയുമായുള്ള ബന്ധം വിട്ട നിതീഷ് 2017ല്‍ വീണ്ടും ബിജെപിക്കൊപ്പം പോയി.

ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസമായിരുന്നു ഇത് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പ് ആണെന്ന നിതീഷിന്റെ പ്രഖ്യാപനം. ‘നാളെ കഴിഞ്ഞാല്‍ വോട്ടെടുപ്പ് ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നല്ലതാണ്, അന്ത്യവും ശുഭമായിരിക്കട്ടെ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ താൻ എല്ലാ തെരഞ്ഞെടുപ്പിലും അവസാന റാലിയില്‍ എല്ലാം നന്നായി അവസാനിക്കുമെന്ന് പറയാറുണ്ടെന്നും തന്റെ ആ വാചകം തെറ്റായ് വ്യാഖാനിച്ചുവെന്നും നിതീഷ് പറഞ്ഞു.

Read also: വിരമിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നിതീഷ്; തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നെന്ന് വിമര്‍ശകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE