കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കൂടി 35,200 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4,400 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,784.30 ഡോളർ നിലവാരത്തിലാണ്. ഡോളറിന്റെ തിരിച്ചുവരവാണ് സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 47,122 രൂപയാണ്. വെള്ളിയുടെ വിലയിലും നേരിയ തോതിൽ വർധനവുണ്ടായിട്ടുണ്ട്.
Read also: വിലക്കുറവ് തിരിച്ചടിയാവുന്നു; സംസ്ഥാനത്തെ ഏലം കൃഷി പ്രതിസന്ധിയിൽ