തിരുവനന്തപുരം: തലസ്‌ഥാനത്ത് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം അമ്പൂരി സ്വദേശി ഷാജി വര്‍ഗീസിന്റെ വീട്ടില്‍ മോഷണം നടത്തിയ അരുണാണ് വെള്ളറട പോലീസിന്റെ പിടിയിലായത്.
8 ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് ഇയാൾ കവർന്നത്. കുട്ടികളെ സ്‌കൂളിൽ വിടാനായി ഷാജിയും ഭാര്യയും പുറത്തേക്ക് പോയ സമയത്താണ് മോഷണം നടത്തിയത്. തിരുവനന്തപുരം ജില്ലയില്‍ നിരവധി മോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അരുണ്‍. കസ്‌റ്റഡിയിൽ എടുക്കുമ്പോൾ അരുണ്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിൾ വഞ്ചിയൂരില്‍ നിന്ന് മോഷണം പോയതാണെന്ന് പോലീസ് പറഞ്ഞു.
Most Read: ‘അത്രയേറെ ഇഷ്‌ടത്തോടെ തിരഞ്ഞെടുത്ത പ്രൊഫഷനാണ് തകർത്തത്’; ടാറ്റൂ ആർട്ടിസ്‌റ്റിന്റെ കുറിപ്പ്