വടകരയിലെ കടകളിൽ കവർച്ച; പ്രതി പിടിയിൽ

By News Bureau, Malabar News
robbery case-Kozhikode
Ajwa Travels

കോഴിക്കോട്: വടകര പുതിയ ബസ് സ്‌റ്റാൻഡിലെ കടകളിൽ കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ബസ് സ്‌റ്റാൻഡിലെ ആറ് കടകളിലാണ് ഇയാൾ കവർച്ച നടത്തിയത്. കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പോലീസിന്റെ വലയിലായത്.

വടകര എസ്ഐ നിജീഷിന്റെ നേതൃത്വത്തിൽ സിപിഒ ഷിനിൽ തിരുവമ്പാടി പോലീസ് സ്‌റ്റേഷനിലെ സിപിഒ അനീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Malabar News: കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും; എംഎ യൂസഫലി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE