കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും; എംഎ യൂസഫലി

By News Bureau, Malabar News
M.A Yusuff Ali-kozhikode news
Ajwa Travels

കോഴിക്കോട്: ജില്ലയിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. കോഴിക്കോട്ടെ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീഞ്ചന്തയിൽ തുടങ്ങാൻ പോകുന്ന മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കാൻ പ്രത്യേക നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ആളുകൾക്ക് ഇതുവഴി പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കുമെന്നും എംഎ യൂസഫലി വ്യക്‌തമാക്കി.

കേരളത്തിൽ കൂടുതൽ മാളുകൾ പ്രവർത്തന സജ്‌ജമാക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ ഷോപ്പിങ് കോംപ്ളക്‌സ് നിർമാതാക്കളായ ലുലു ഗ്രൂപ്പ്. തിരുവന്തപുരത്തും കൊച്ചിക്കും പിന്നാലെ കോഴിക്കോടും കോട്ടയത്തും മാളുകൾ സ്‌ഥാപിക്കുക എന്നതാണ് ലുലു ഗ്രൂപ്പിന്റെ അടുത്ത ലക്ഷ്യമെന്ന് എംഎ യൂസഫലി പറഞ്ഞു.

Most Read: ലുധിയാന കോടതിയിൽ സ്‌ഫോടനം നടത്തിയത് മുൻ പോലീസ് ഉദ്യോഗസ്‌ഥൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE