റോഷൻ ആൻഡ്രൂസ്-ദുൽഖർ ചിത്രം അണിയറയിൽ; പൂജ കഴിഞ്ഞു

By Team Member, Malabar News
dulquer salman
ദുൽഖർ സൽമാൻ, റോഷൻ ആൻഡ്രൂസ്
Ajwa Travels

ദുൽഖർ സൽമാൻ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും, സ്വിച്ച് ഓൺ കർമ്മവും പൂർത്തിയായി. ബോബി സജ്‌ഞയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ്. കൂടാതെ റോഷൻ ആൻഡ്രൂസും, ദുൽഖർ സൽമാനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന അഞ്ചാം ചിത്രമാണിത്. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

തെന്നിന്ത്യയിലെ തന്നെ പ്രശസ്‌ത സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി, കാല, പരിയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹമാണ് സംഗീതം നൽകിയത്. കൂടാതെ അസ്‌ലം പുരയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Read also : ചിമ്പുവും കല്യാണിയും ഒന്നിക്കുന്ന ‘മാനാട്’; ടീസർ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE