‘റോയ്’ ഒരുങ്ങുന്നു

By Team Member, Malabar News
Malabarnews_roy
സുരാജ് വെഞ്ഞാറമൂട്, റോയ് സിനിമയുടെ പോസ്റ്റർ
Ajwa Travels

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘റോയ്’ യുടെ ചിത്രീകരണം ആരംഭിച്ചു. സുരാജിനൊപ്പം ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സുനില്‍ ഇബ്രാഹിം ആണ്. ചാപ്‌റ്റേഴ്സ്, അരികില്‍ ഒരാള്‍, വൈ എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍.

നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രൈം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി ജിന്‍സ് ഭാസ്‌ക്കര്‍, വി കെ ശ്രീരാമന്‍, വിജീഷ് വിജയന്‍, ബോബന്‍ സാമുവല്‍, ജിബിന്‍ ജി നായര്‍, ദില്‍ജിത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ഫ്രാങ്കോ ഡേവിഡ് മഞ്ഞില, സിജ റോസ്, ശ്രിത ശിവദാസ്, അഞ്ജു ജോസഫ്, ജെനി പള്ളത്, രേഷ്മ ഷേണായി എന്നിവരും വേഷമിടുന്നുണ്ട്.

സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജയേഷ് മോഹനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE