ഓടുന്ന ട്രെയിനിന് മുന്നിൽനിന്നും സെൽഫി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

By Syndicated , Malabar News
take-a-selfie-in-front-of-a-running-train
Ajwa Travels

ഡെറാഡൂൺ: ഓടുന്ന ട്രെയിനിന് മുന്നിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ലോകേഷ് ലോഹാനി(35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലാണ് സംഭവം. ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി ഇരുവരും സമീപത്തുളള അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു.

അൽമോറ സ്വദേശികളായ ഇരുവരും ലോകേഷിന്റെ രുദ്രാപൂരിലുളള സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. സഹോദരിയുടെ വീട്ടിൽ നിന്നും നടക്കാനിറങ്ങിയ ഇരുവരും ട്രാക്കിൽ കയറി നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ പാഞ്ഞുവന്ന ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു.

സംഭവസ്‌ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചിരുന്നു. രണ്ടുപേരും മദ്യലഹരിയിൽ ആയിരുന്നു എന്നും പോലീസ് കൂട്ടിച്ചേർത്തു.

Read also: കശ്‌മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല; ഗുലാം നബി ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE