യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ റഷ്യ

By Staff Reporter, Malabar News
Russia-ukraine
Ajwa Travels

മോസ്‌കോ: യുക്രൈൻ വിഷയത്തില്‍ പാശ്‌ചാത്യ രാജ്യങ്ങളില്‍നിന്ന് രൂക്ഷമായ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന റഷ്യ ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്‌തു രംഗത്തെത്തി. യുക്രൈൻ വിഷയത്തില്‍ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ നിഷ്‌പക്ഷ നിലപാട് സ്വീകരിച്ചതാണ് റഷ്യയ്‌ക്ക് ആശ്വാസമായത്. റഷ്യ ഇന്ത്യയുടെ നിലപാടിനെ പരസ്യമായി സ്വാഗതം ചെയ്‌തു.

സന്തുലിതവും തത്വാധിഷ്‌ഠിതവും സ്വതന്ത്രവുമായ സമീപനമാണ് ഇന്ത്യ പുലര്‍ത്തിയതെന്ന് റഷ്യ ട്വീറ്റ് ചെയ്‌തു. അതേസമയം എല്ലാ രാജ്യങ്ങളുടെയും നിയമാനുസൃതമായ സുരക്ഷാ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് പിരിമുറുക്കങ്ങള്‍ ഉടനടി ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു പരിഹാരം കണ്ടെത്തുന്നതിലാണ് ഇന്ത്യയുടെ താൽപര്യമെന്ന് അംബാസഡര്‍ ടിഎസ് തിരുമൂര്‍ത്തി അറിയിച്ചു.

യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ റഷ്യന്‍ യുദ്ധ സന്നാഹത്തിനെതിരെ വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. റഷ്യ പിൻമാറുകയാണെന്ന പ്രതീതി പരത്തി കൂടുതല്‍ സൈനിക സന്നാഹം ഒരുക്കുകയാണ് ചെയ്‌തിരിക്കുന്നതെന്നും അവര്‍ വിന്യസിച്ചതില്‍ അൻപത് ശതമാനം സൈനികര്‍ ഏതു നിമിഷവും യുദ്ധത്തിനിറങ്ങാന്‍ സന്നദ്ധരായി നിലകൊള്ളുകയാണെന്നും യുഎസ് ആരോപിക്കുന്നു.

Read Also: കോഴിക്കോട് സിവിൽ സ്‌റ്റേഷൻ സ്‌തംഭിച്ചു; ആയിരത്തോളം ജീവനക്കാർ സമരത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE