കോഴിക്കോട് സിവിൽ സ്‌റ്റേഷൻ സ്‌തംഭിച്ചു; ആയിരത്തോളം ജീവനക്കാർ സമരത്തിൽ

By Staff Reporter, Malabar News
kozhikkode collectorate
Representational Image
Ajwa Travels

വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്‌തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ സമരം. ജീവനക്കാരുടെ കൂട്ടസ്‌ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് ആയിരത്തോളം ജീവനക്കാർ അണിനിരന്ന് സമരം നടക്കുന്നത്. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫിസർമാരെ സ്‌ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാർ കൂട്ടത്തോടെ സമരത്തിനിറങ്ങിയത്.

രണ്ട് ഭരണാനുകൂല സംഘടനകളായ സിപിഎമ്മിന്റെ എൻജിഒ യൂണിയനും സിപിഐയുടെ ജോയിന്റ്‌ കൗൺസിലും തമ്മിലുള്ള ഉൾപ്പോരാണ് സമരത്തിന് പിന്നിൽ എന്ന വിമർശനവും ഉയരുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ഉച്ച വരെ ജില്ലാ കളക്‌ടർ തേജ് ലോഹിത് റെഡ്‌ഡി കളക്‌ടറേറ്റിൽ എത്തിയിട്ടില്ല.

വസതിയിൽ വച്ച് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ചില യോഗങ്ങൾ നടത്തിയത്. കളക്‌ടറെ തടയില്ലെന്നും, എന്നാൽ ശക്‌തമായ പ്രതിഷേധം അറിയിക്കുമെന്നും നേരത്തേ തന്നെ സംഘടനാ പ്രവർത്തകർ വ്യക്‌തമാക്കിയിരുന്നു. ഒൻപത് ദിവസമായി പ്രതിഷേധത്തിൽ ആണെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

Read Also: ഭീകരരുമായി ഏറ്റുമുട്ടൽ; ജമ്മു കശ്‌മീരിൽ 2 സൈനികർക്ക് വീരമൃത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE