ഭീകരരുമായി ഏറ്റുമുട്ടൽ; ജമ്മു കശ്‌മീരിൽ 2 സൈനികർക്ക് വീരമൃത്യു

By Team Member, Malabar News
4 Soldiers Were Killed
Rep Image
Ajwa Travels

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപിയാനിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചത്. കൂടാതെ സേന ഒരു ഭീകരനെ വധിക്കുകയും ചെയ്‌തു.

ഷോപിയാനിലെ സൈനാപോരാ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇവിടെ മണിക്കൂറുകളായി സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സേനയും പോലീസും സംയുക്‌തമായി പുലർച്ചെ മുതൽ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു.

തുടർന്ന് ഭീകരർ ഒളിച്ചിരുന്ന സ്‌ഥലത്തേക്ക്‌ സുരക്ഷാ സേന കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. നിലവിൽ പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് കശ്‌മീർ സോൺ പോലീസ് ട്വീറ്റിലൂടെ വ്യക്‌തമാക്കിയത്‌.

Read also: പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനത്തിന്റെ പേരിൽ നടക്കുന്നത് പാർട്ടി നിയമനം; ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE