ശബരിമലയിൽ സർക്കാരിന്റെ അനാസ്‌ഥ; ഹൈന്ദവ സംഘടനകൾ സംയുക്‌ത യോഗം ചേരും

കോടിക്കണക്കിന് രൂപ സംസ്‌ഥാനത്തിന്‌ വരുമാനം ലഭിക്കുന്ന ക്ഷേത്രത്തിലെ തീർഥാടനം സുഗമമാക്കേണ്ടത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കടമയാണ്. ഭക്‌തർക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് ശബരിമലയിൽ ബോർഡിനെ നോക്കുകുത്തിയാക്കി ഭരണം നിയന്ത്രിക്കുന്ന അവസ്‌ഥയാണെന്നും സംഘടനകൾ കുറ്റപ്പെടുത്തുന്നു.

By Senior Reporter, Malabar News
kerala image_malabar news
Sabarimala
Ajwa Travels

പത്തനംതിട്ട: ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്‌ഥ കാട്ടുന്നുവെന്ന് ആരോപിച്ചു ഹൈന്ദവ സംഘടനകൾ സംയുക്‌ത യോഗം ചേരാൻ തീരുമാനിച്ചു. സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം. ഈ മാസം 26ന് പന്തളത്താണ് യോഗം.

ഈ മാസം 16ന് തിരുവാഭരണ മാളികയിൽ നാമജപ പ്രാർഥനയും നടത്തും. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ വിവിധ അയ്യപ്പഭക്‌ത സംഘടനകളുടെ ഭാരവാഹികൾ നടത്തിയ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ കുറെ വർഷങ്ങളായി ശബരിമല തീർഥാടകർ അനുഭവിക്കുന്ന കൊടിയ പീഡനവും ബുദ്ധിമുട്ടുകളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് സംഘടനകളുടെ നിലപാട്.

ശബരിമലയിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ അനിവാര്യമാണ്. എന്നാൽ, അതിന്റെ പേരിൽ ഭക്‌തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. കാലാകാലങ്ങളിൽ മാറിവരുന്ന സർക്കാരും ബോർഡും ഭക്‌തരെ ചൂഷണം ചെയ്യുക എന്നതൊഴിച്ചാൽ ഒരു അടിസ്‌ഥാന സൗകര്യവും ഒരുക്കിയിട്ടില്ല. തീർഥാടന കാലത്ത് രാജ്യത്തിനകത്തും പുറത്തുനിന്നുമായി ദശലക്ഷക്കണക്കിന് ഭക്‌തരാണ് എത്തുന്നത്.

കോവിഡ് മഹാമാരിയുടെ കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ മറപിടിച്ചു തീർഥാടകരെ നിയന്ത്രിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെയാണ് വെർച്വൽ ക്യൂ സംവിധാനം കൊണ്ടുവന്നത്. യഥാർഥത്തിൽ ഭക്‌തരുടെ വിവരശേഖരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കോടിക്കണക്കിന് രൂപ സംസ്‌ഥാനത്തിന്‌ വരുമാനം ലഭിക്കുന്ന ക്ഷേത്രത്തിലെ തീർഥാടനം സുഗമമാക്കേണ്ടത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കടമയാണ്. കഴിഞ്ഞ ഏതാനും കാലങ്ങളായി തീർഥാടനം നിയന്ത്രിക്കുന്നത് പോലീസാണ്. ഭക്‌തർക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് ശബരിമലയിൽ ബോർഡിനെ നോക്കുകുത്തിയാക്കി ഭരണം നിയന്ത്രിക്കുന്ന അവസ്‌ഥയാണെന്നും സംഘടനകൾ കുറ്റപ്പെടുത്തുന്നു.

Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE