ശബരീനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടി; പ്രതിപക്ഷ നേതാവ്

By Desk Reporter, Malabar News
VD-SAtheeshan
Ajwa Travels

തിരുവനന്തപുരം: കെഎസ് ശബരീനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതൊരു പ്രതിഷേധം മാത്രമായിരുന്നു, വധശ്രമമല്ലെന്ന് ആദ്യത്തെ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നിട്ടും വീണ്ടും വധശ്രമത്തിന് വകുപ്പിട്ട് ശബരീനാഥിനെ ജയിലിലടക്കാനുള്ള ഗൂഢാലോചനയാണ് ഈ ജാമ്യം ലഭിച്ചതോടെ തകർന്നുപോയത് എന്നും സതീശൻ പറഞ്ഞു.

ശബരീനാഥനെ കള്ളക്കേസിൽ കുടുക്കി. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും ലഭിച്ച കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിനു ജാമ്യം ലഭിച്ചത്. അദ്ദേഹത്തെ ജയിലിൽ അടക്കാനുള്ള ഗൂഢാലോചനയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത്. ഈ കേസിൽ ഹൈക്കോടതി വളരെ വ്യക്‌തമായി പറഞ്ഞതാണ്. ഇതൊരു പ്രതിഷേധം മാത്രമായിരുന്നു. ഇതൊരു വധശ്രമമായിരുന്നില്ല എന്ന് ആദ്യത്തെ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ട് കോടതി പറഞ്ഞു.

എന്നിട്ടും വീണ്ടും വധശ്രമത്തിന് വകുപ്പിട്ട് ശബരീനാഥിനെ ജയിലിലടക്കാനുള്ള ഗൂഢാലോചനയാണ് ഈ ജാമ്യം ലഭിച്ചതോടെ തകർന്നുപോയത്. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന സമരമാണ്. ആ സമരം തീർച്ചയായും ഇനിയും തുടരും. അതിനെ ശ്രദ്ധ തിരിക്കാനുള്ള നിരവധി സംഭവങ്ങളുണ്ടായി. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതും എകെജി സെന്ററിൽ ഓലപ്പടക്കമെറിഞ്ഞതും സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതും എംഎം മണി സ്‌ത്രീത്വത്തെ അപമാനിച്ചതും എല്ലാം ഈ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ്. പക്ഷേ, ഭൂമി ഉരുണ്ടതാണെന്ന് മാത്രം ഞാൻ മുഖ്യമന്ത്രിയെ ഓർമപ്പെടുത്തുന്നു; വിഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്‌റ്റിലായ മുൻ എംഎൽഎ കെഎസ് ശബരീനാഥന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണം, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഫോൺ ഹാജരാക്കണം എന്നീ ഉപാധികളോടെയാണ് ശബരീനാഥന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് ശബരിനാഥനെ അറസ്‌റ്റ് ചെയ്‌തത്‌.

കേസിൽ നാലാം പ്രതിയാണ് കെഎസ് ശബരിനാഥൻ. ഗൂഢാലോചന, വധശ്രമം, കൂട്ടംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ശബരീനാഥനെതിരെ കേസെടുത്തത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്തിയതിന് പിന്നാലെയാണ് കേസിൽ കെഎസ് ശബരിനാഥനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Most Read:  ഉദ്ധവ് താക്കറെ കഴിഞ്ഞ വർഷം എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു; ഷിൻഡെ പക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE