കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് മുതൽ

By Team Member, Malabar News
Salary Will Be Distribute In KSRTC From Today
Ajwa Travels

തിരുവനന്തപുരം: ഇന്ന് മുതൽ കെഎസ്ആർടിസിയിൽ മുടങ്ങി കിടന്നിരുന്ന ശമ്പളം ജീവനക്കാർക്ക് വിതരണം ചെയ്യുമെന്ന് വ്യക്‌തമാക്കി മാനേജ്‌മെന്റ് അധികൃതർ. ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കുമുള്ള ശമ്പളം ഇന്ന് വിതരണം ചെയ്യും.

ശമ്പള വിതരണത്തിനായി സർക്കാർ നൽകിയ 30 കോടിക്കൊപ്പം ഓവർഡ്രാഫ്റ്റായും 45 കോടിയെടുത്തിട്ടുണ്ട്. ശമ്പളം നൽകാൻ 82 കോടി രൂപയാണ് വേണ്ടത്. അഞ്ചാം തീയതിക്ക് മുൻപായി ശമ്പളം വിതരണം ചെയ്യണമെന്നാണ് നിർദ്ദേശമെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിതരണം മുടങ്ങുകയായിരുന്നു.

ഇത്തവണത്തെ വിഷുവും ഈസ്‌റ്ററും ജീവനക്കാർ ശമ്പളമില്ലാതെയാണ് ആഘോഷിച്ചത്. ശമ്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് സിഐടിയു, ടിഡിഎഫ്, ബിഎംഎസ് സംഘടനകൾ സമരത്തിലാണ്. 28ന് ട്രേഡ് യൂണിയനുകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: പാലക്കാട് നിരോധനാജ്‌ഞ തുടരുന്നു; സർവകക്ഷി യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE