ഐസ്‌ക്രീമിൽ മദ്യം കലർത്തി വിൽപന; പാർലർ പൂട്ടിച്ചു

By News Desk, Malabar News
icecream parlor is closed in tamilnadu
Representational Image
Ajwa Travels

കോയമ്പത്തൂർ: തമിഴ്‌നാട്‌ കോയമ്പത്തൂരിൽ ഐസ്‌ക്രീമിൽ മദ്യം കലർത്തി വിൽപന നടത്തിയ കട പൂട്ടിച്ചു. പാപനായ്‌ക്കർ പാളയത്ത് പ്രവർത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്‌ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്. പരിശോധനയിൽ പലതരം മദ്യവും മദ്യം കലർന്ന ഐസ്‌ക്രീമുകളും പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന.

കടയിൽ ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം വൃത്തിഹീനമായിരുന്നു. കൊതുകും ഈച്ചയും ആർത്തിരിക്കുന്നതാണ് പരിശോധനയിൽ കണ്ടെത്തിയത്. കടയിലെ ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ല. തലയിൽ തൊപ്പി, കൈയ്യുറ, ഫേസ് മാസ്‌ക് എന്നിവ ഉപയോഗിക്കുന്നില്ലെന്നും ഭക്ഷ്യ വകുപ്പ് കണ്ടെത്തിയിരുന്നു.

പരിശോധനയ്‌ക്ക് പിന്നാലെ കടയുടെ ലൈസൻസ് റദ്ദാക്കാനും അടച്ചുപൂട്ടാനും തമിഴ്‌നാട്‌ ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യം ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.

Also Read: വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും സ്‌കൂട്ടിയും; യുപിയിൽ വാഗ്‌ദാനവുമായി പ്രിയങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE