ഓട്ടോറിക്ഷക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

By News Desk, Malabar News
Accident in Edappally; Many were injured
Representational Image
Ajwa Travels

മുംബൈ: ഓട്ടോറിക്ഷക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്‌ച വൈകുന്നേരം മുംബൈയിലെ ദുർഗാ നഗറിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപമാണ് അപകടമുണ്ടായത്.

മണൽ നിറച്ചെത്തിയ ലോറി ഓട്ടോറിക്ഷയിലേക്ക് മറിയുകയായിരുന്നു. സ്‌ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് ഓട്ടോറിക്ഷാ ഡ്രൈവറെ രക്ഷപെടുത്തിയത്. ഡ്രൈവറെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

ഓട്ടോറിക്ഷക്കൊപ്പം നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും ട്രക്ക് ഡ്രൈവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ജെസിബി ക്രെയിൻ എന്നിവയുടെ സഹായത്തോടെ ലോറി അപകടസ്‌ഥലത്ത് നിന്നും മാറ്റി.

Also Read: ഉത്തരാഖണ്ഡിൽ 4.50 കോടിയുടെ പഴയ നോട്ടുമായി ആറുപേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE