സാന്ത്വന സദന സമർപ്പണം; സഹായത്തിന് പ്രവാസി കൂട്ടായ്‌മകളും രംഗത്ത്

By Desk Reporter, Malabar News
Santhwana Sadhanam_Malabar News
കരുവാരക്കുണ്ട് സർക്കിൾ സാന്ത്വനം പ്രവാസി കൂട്ടായ്‌മ അര ലക്ഷം രൂപ ജില്ലാ ഭാരവാഹികൾക്ക് കൈമാറുന്നു
Ajwa Travels

മലപ്പുറം: നിർധനരും നിരാലംബരും തെരുവ് അഭയമായവരും ഉൾപ്പെടുന്ന സമൂഹത്തിന് തണലാകാനായി എസ് വൈ എസ് നേതൃത്വത്തിൽ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ മൂന്നുകോടിയിലധികം രൂപ മുടക്കി നിർമിക്കുന്ന സാന്ത്വന സദനം നിർമ്മാണ പൂർത്തീകരണത്തിലേക്ക് പ്രവാസി കൂട്ടായ്‌മകളും സഹായമെത്തിച്ചു തുടങ്ങി.

ഇന്ന് വണ്ടൂർ സോണിലെ എസ് വൈ എസ് കരുവാരകുണ്ട് സർക്കിൾ സാന്ത്വനം പ്രവാസി കൂട്ടായ്‌മയാണ്‌ അരലക്ഷത്തോളം രൂപ ലഭ്യമാക്കിയത്. രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് ആവശ്യമായ ജനലുകളും കട്ടിലകളുമാണ് സാന്ത്വന സദനത്തിലേക്ക് ഇതിലൂടെ നൽകിയത്.

സാന്ത്വന സദനം സൈറ്റിൽ നടന്ന ചടങ്ങിൽ സർക്കിൾ പ്രതിനിധികളായ അസ്‌ക്കർ സഖാഫി, വി ഉമർ സഖാഫി എന്നിവർ ജില്ലാ ഭാരവാഹികൾക്ക് തുക കൈമാറി. ഈസ്‌റ്റ് ജില്ലാ അധ്യക്ഷൻ ഇ.കെ.മുഹമ്മദ് കോയ സഖാഫി, ജനറൽ സെക്രട്ടറി കെ.പി. ജമാൽ കരുളായി, ഫിനാൻസ് സെക്രട്ടറി എ.പി. ബശീർ ചെല്ലക്കൊടി എന്നിവർ സംബന്ധിച്ചു.

സാമ്പത്തിക സ്വരൂപണത്തിന്റെ ഭാഗമായി ജില്ലയിലെ 8000 വീടുകളിലും സ്‌ഥാപനങ്ങളിലുമായി സ്‌ഥാപിച്ച ‘സദനനിധി‘യുടെ സമാഹരണം നടക്കും. ഇതിനായി 30, 31 തിയ്യതികളിൽ സർക്കിൾ ഭാരവാഹികളുടെ നേതൃത്വത്തിൽ കുടുംബ സന്ദർശനവും സവിശേഷ പ്രാർഥനാ പരിപാടികളും ഉണ്ടാകും. ഇത് കൂടാതെ, എസ്‌ വൈ എസിലെ 30,000 പ്രവർത്തകരുടെ എന്റെ കൈനീട്ടം പദ്ധതിയിലൂടെയും സാന്ത്വന സദനത്തിനായി വിഭവസമാഹരണം നടപ്പാക്കും. 2020 ഡിസംബർ 20നാണ് സാന്ത്വന സദനത്തിന്റെ ഔദ്യോഗിക സമർപ്പണം നടക്കുക.

Must Read: കോവിഡ് മഹാമാരിയല്ല; പ്രചരിക്കുന്നത് വ്യാജ വീഡിയോ; സത്യാവസ്‌ഥ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE