റിയാദ്: സൗദി അറേബ്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ദിവസങ്ങൾക്ക് ശേഷം ആയിരത്തിൽ താഴെയായി. 953 പേർക്കാണ് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 1028 പേർ രോഗമുക്‌തി നേടി. എന്നാൽ മരണസംഖ്യ വീണ്ടും ഉയർന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേരാണ് മരിച്ചത്.
രാജ്യത്ത് ആകെ റിപ്പോർട് ചെയ്‌ത കേസുകളുടെ എണ്ണം 4,12,216 ആയി. ഇതിൽ 3,95,557 പേർ രോഗമുക്‌തരായി. ആകെ മരണസംഖ്യ 6,900 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,759 പേർ ചികിൽസയിലുണ്ട്. ഇവരിൽ 1,246 പേരുടെ നില ഗുരുതരമാണ്.
ചികിൽസയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96 ശതമാനമായി. മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. ഇന്ന് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ റിയാദ് മേഖലയിലാണ്.
National News: രാജ്യതലസ്‌ഥാനം കത്തുന്നു; ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേർ