റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധ നിരക്ക് വീണ്ടും ഉയർന്നു. ഇന്ന് പുതുതായി 1016 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 900 പേർക്ക് രോഗമുക്‌തിയുണ്ടായി. ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 12 പേർ മരിച്ചു.
ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതരുടെ എണ്ണം 4,22,316 ആയി. അതിൽ 4,05,607 പേർ സുഖം പ്രാപിച്ചു. നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,691 പേർ ചികിൽസയിലുണ്ട്. ഇവരിൽ 1,346 പേരുടെ നില ഗുരുതരമാണ്.
ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഇതോടെ ആകെ മരണസംഖ്യ 7,018 ആയി. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
Kerala News: എറണാകുളത്ത് സ്‌ഥിതി അതീവ ഗുരുതരം; 74 പഞ്ചായത്തുകൾ അടച്ചിടും