വായ്‌പ തിരിച്ചടവില്‍ ഇളവുകളുമായി എസ്.ബി.ഐ.

By News Desk, Malabar News
SBI-freedom-day offer
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: വായ്‌പ തിരിച്ചടവില്‍ ഇളവുകളുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. വായ്‌പ പുനക്രമീകരണ പദ്ധതിയിലൂടെ രണ്ട് വര്‍ഷത്തെ മൊറട്ടോറിയമാണ് എസ്.ബി.ഐ നല്‍കുന്നത്. ഭവന, വാഹന, വ്യക്തിഗത വായ്‌പകള്‍ക്ക് ഇളവ് ബാധകമാവും. മൊറട്ടോറിയം കാലയളവില്‍ ഉപയോക്താവ് പലിശ നല്‍കണം.

വായ്‌പ തിരിച്ചടവിന് 24 മാസം വരെ മൊറട്ടോറിയം അനുവദിക്കാനാണ് എസ്.ബി.ഐ. തീരുമാനിച്ചത്. മൊറട്ടോറിയത്തിന് സമാനമായുളള കാലയളവില്‍ ഗഡുക്കള്‍ പുനഃക്രമീകരിക്കാനുളള അവസരമാണ് അനുവദിക്കുക. ആര്‍.ബി.ഐ.യുടെ ഒറ്റ തവണ ആശ്വാസ നടപടിക്ക് സ്വീകരിച്ച വ്യവസ്ഥകള്‍ തന്നെയാണ് എസ്.ബി.ഐ. പാലിക്കുന്നത്.

കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആണ് എസ്.ബി.ഐ ആനുകൂല്യം നല്‍കുന്നത്. 2020 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഗസ്റ്റിൽ ശമ്പളത്തില്‍ കുറവുണ്ടായവര്‍, ലോക്ഡൗണില്‍ ശമ്പളം നഷ്‌ടമായവര്‍, ജോലി നഷ്‌ടമായവര്‍, വ്യവസായ സ്ഥാപനം അടക്കുകയോ ബിസിനസ് കുറയുകയോ ചെയ്‌ത വ്യവസായികളും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കാണ് വായ്‌പ മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭ്യമാവുക.

മാര്‍ച്ച് ഒന്നിന് മുമ്പ് ഭവന വായ്‌പ ഉള്‍പ്പെടെ എടുത്തവര്‍ക്കും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിന് മുന്‍പ് വരെ വായ്‌പ തിരിച്ചടവ് കൃത്യമായി പാലിച്ചവര്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക എന്ന് എസ്.ബി.ഐ. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE