സ്‌ക്രാപ്പേജ് നയം; വാഹനം പൊളിക്കാൻ വൻകിട കമ്പനികളും; പുതിയ പദ്ധതിയുമായി റെനോ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് നടപ്പാക്കുന്ന സ്‌ക്രാപ്പേജ് നയത്തിന്റെ ചുവടുപിടിച്ച് പുതിയ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ് മൾട്ടിനാഷണൽ ഓട്ടോമൊബൈൽ കമ്പനിയായ റെനോ. വാഹനം പൊളിക്കൽ പദ്ധതി ‘റിലൈവ്’ എന്ന പേരിലാണ് നടപ്പാക്കുക. മഹീന്ദ്ര ഇന്റർട്രേഡ് ലിമിറ്റഡും കേന്ദ്ര സർക്കാർ സ്‌ഥാപനമായ എംഎസ്‌ടിസിയും ചേർന്നുള്ള സെറോ റീസൈക്‌ളിംഗ് സംരംഭവുമായി സഹകരിച്ചാണ് പദ്ധതി രൂപീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സംഘടിത സ്‌ക്രാപ് വെഹിക്കിൾ റീസൈക്‌ളിംഗ് കമ്പനി എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

ഡെൽഹി, ചെന്നൈ, മുംബൈ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലാണ് റെനോ ഇന്ത്യ തങ്ങളുടെ പദ്ധതി അവതരിപ്പിക്കുന്നത്. ഏത് കമ്പനിയുടെയും പഴയതോ കാലാവധി തീർന്നതോ ആയ വാഹനങ്ങളെ റെനോ തങ്ങളുടെ ഡീലർഷിപ്പുകളിലേക്ക് ക്ഷണിക്കുന്നു. വാഹനം പരിശോധിച്ച ശേഷം കമ്പനി വില നിശ്‌ചയിക്കും. തുടർന്ന് ക്വിഡ്, ട്രൈബർ, ഡസ്‌റ്റർ തുടങ്ങിയ റെനോയുടെ മോഡലുകൾ സ്‌ക്രാപ് ആനുകൂല്യത്തിന് ഒപ്പം വാങ്ങാനാകും.

വാഹനത്തിന്റെ വില നിശ്‌ചയിക്കൽ മുതൽ ആർടിഒയിലെ ഡി-രജിസ്‌ട്രേഷൻ വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും കമ്പനി കൈകാര്യം ചെയ്യും. പഴയ ഇരുചക്ര വാഹനങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും റെനോ സൗകര്യം ഒരുക്കുന്നു. സ്‌ക്രാപ് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളുടെ ഉടമകൾക്ക് കാർ വാങ്ങാൻ കുറഞ്ഞ പലിശക്ക് റെനോ ഫിനാൻസ് വായ്‌പയും അനുവദിക്കുന്നുണ്ട്.

Also Read: വാഹന നിർമാണ മേഖലയിലേക്ക് ഷവോമിയുടെ ചുവടുവെപ്പ്; ഒപ്പം ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE