സംസ്‌ഥാനത്ത് കടലാക്രമണത്തിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

By Team Member, Malabar News
sea attack
Rep. Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിൽ 30ആം തീയതി രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം(INCOIS) അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമാണ് കടലാക്രമണ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഒന്ന് മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാകാനാണ് സാധ്യതയെന്നാണ് കേന്ദ്രം വ്യക്‌തമാക്കിയത്‌. അതിനാൽ തന്നെ മൽസ്യ തൊഴിലാളികളും, തീരദേശത്ത് താമസിക്കുന്ന ആളുകളും കർശന ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം തന്നെ ആഴക്കടലിൽ മൽസ്യബന്ധനം തുടരുന്നതിൽ പ്രശ്‌നമില്ലെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also : കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE