പക്ഷികൾക്കും കാണില്ലേ ചിപ്‌സിനോട് കൊതി! കടൽകാക്കയുടെ മോഷണം വൈറലാകുന്നു

By Desk Reporter, Malabar News
Ajwa Travels

സാധാരണഗതിയിൽ മോഷണങ്ങൾ ആരും പ്രോൽസാഹിപ്പിക്കാറോ അത് കണ്ട് ആസ്വദിക്കാറോ ഇല്ല. എന്നാൽ, സ്‌കോട്‌ലന്‍ഡിലെ അബെര്‍ഡീനിലുള്ള ഒരു കടയിൽ നടന്ന മോഷണ വീഡിയോ കണ്ട എല്ലാവരും അത് നന്നായി ആസ്വദിച്ചു. ആസ്വദിക്കുക മാത്രമല്ല ‘മോഷ്‌ടാവിനെ’ അളവറ്റങ് പുകഴ്‌ത്തുകയും ചെയ്‌തു. ഈ മോഷണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കടയുടെ അകത്ത് കയറാൻ തക്കംപാർത്തിരുന്ന ഒരു കടൽകാക്കയാണ് ഈ മോഷണ വീഡിയോയിലെ ‘കള്ളൻ’. പതുക്കെ അടിവെച്ചടിവെച്ച് കടയുടെ ഓട്ടോമാറ്റിക് വാതിലിന് മുമ്പില്‍ അകത്തുകയറാൻ ഒരു അവസരത്തിനായി കാത്തു നില്‍ക്കുകയാണ് ആ കടൽകാക്ക.

കടയിലെത്തിയ ഒരാള്‍ പുറത്തേക്ക് കടന്നതോടെ ആ കടൽകാക്ക തന്ത്രപൂര്‍വം ഉള്ളില്‍ കടന്നു. നേരെ ചെന്ന് ഒരു പാക്കറ്റ് ചിപ്‌സും കൊത്തിയെടുത്ത് തിരികെ വാതില്‍ക്കലേക്ക് ഗമയിൽ ഒറ്റ നടപ്പ്. ഓട്ടോമാറ്റിക് വാതിലായതിനാല്‍ ആള്‍ പെരുമാറ്റമുണ്ടായതോടെ തുറന്നു. കടൽകാക്ക ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ പുറത്തേക്ക് നടന്നു.

പുറത്തെത്തിയ ശേഷം പാക്കറ്റ് കൊത്തിപ്പൊട്ടിക്കാനുള്ള ശ്രമത്തിലാണ് പിന്നെയവന്‍. പാക്കറ്റ് പൊട്ടിച്ച് ചിപ്‌സ് കഴിക്കുകയും ചെയ്യുന്നുണ്ട് പക്ഷി. നീല്‍ ട്രേയ്‌നര്‍ എന്നയാളാണ് വീഡിയോ അബെര്‍ഡീന്‍ ഇന്‍ കളര്‍ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്. നിമിഷ നേരംകൊണ്ട് തന്നെ വീഡിയോ വൈറലായി. ആറായിരത്തിലധികം പേരാണ് വീഡിയോ ഷെയര്‍ ചെയ്‌തത്‌.

Also Read:  കടൽ തീരത്ത് കുസൃതിയുമായി രണ്ട് വളർത്തു നായകൾ; വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE