വാളയാര്‍ ഡാമില്‍ കാണാതായ വിദ്യാര്‍ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും

By Staff Reporter, Malabar News
walayar dam-drowning
Ajwa Travels

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. നാവിക സേനാസംഘവും രക്ഷാപ്രവര്‍ത്തനത്തിനായി സ്‌ഥലത്തെത്തും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്.

തമിഴ്‌നാട് സുന്ദരപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് തമിഴ്‌നാട് ഭാഗത്ത് നിന്നും രണ്ട് ബൈക്കുകളിലാണ് ഇവർ ഡാമിൽ എത്തിയത്. ഡാമിലെ തമിഴ്‌നാട് പിച്ചെന്നൂര്‍ ഭാഗത്താണ് കുളിക്കാനിറങ്ങിയത്. തുടർന്ന് മൂന്നുപേർ അപകടത്തിൽ പെടുകയായിരുന്നു. മണലെടുത്ത കുഴികളില്‍ അകപ്പെട്ടതായാണ് സൂചന.

പോലീസും ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവിംഗ് സംഘവുമെത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.

Malabar News: യാത്രാ ദുരിതത്തിന് പരിഹാരം; വലിയപറമ്പിൽ ഫൈബർ ബോട്ട് വരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE