അർധവാർഷിക സ്വദേശിവൽക്കരണം; ജൂൺ 30നകം പൂർത്തിയാക്കാൻ യുഎഇ

50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങൾ വർഷത്തിൽ രണ്ടു ശതമാനം സ്വദേശിവൽക്കരണം നടത്തണമെന്നാണ് നിയമം. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം.

By Trainee Reporter, Malabar News
Semi-annual emiratisation; UAE to complete by June 30
Representational Image
Ajwa Travels

ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങൾ ജൂൺ 30നകം അർധവാർഷിക സ്വദേശിവൽക്കരണ അനുപാതം ഒരു ശതമാനം പൂർത്തിയാക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം നിർദ്ദേശിച്ചു. 50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങൾ വർഷത്തിൽ രണ്ടു ശതമാനം സ്വദേശിവൽക്കരണം നടത്തണമെന്നാണ് നിയമം. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം.

ജൂലൈ 1നു മുൻപ് ഒരുശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് മാസത്തിൽ 7000 ദിർഹം പിഴ ചുമത്തുമെന്നാണ് മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്‌ദുൽ റഹ്‌മാൻ അൽ അവാർ അറിയിച്ചത്. ആറു മാസത്തിന് 42,000 ദിർഹം ഈടാക്കും. നിയമലംഘകർക്കുള്ള പിഴ വർഷത്തിൽ 1000 ദിർഹം വീതം വർധിപ്പിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

രാജ്യത്തെ സ്വകാര്യ കമ്പനികളിൽ സ്വദേശികളുടെ പ്രാതിനിധ്യം ശക്‌തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഎഇ സാമൂഹിക വികസന, സ്വദേശിവൽക്കരണം മന്ത്രാലയം നടപ്പിലാക്കിയ പദ്ധതിയാണിത്. പദ്ധതി വൻ വിജയമാണെന്നാണ് അധികൃതരുടെ വിശദീകരണം. പദ്ധതി ആരംഭിച്ച കഴിഞ്ഞ വർഷം തന്നെ 28,700 സ്വദേശി യുവതീ-യുവാക്കൾ വിവിധ സ്വകാര്യ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചതായി അധികൃതർ വ്യക്‌തമാക്കി.

Most Read: സ്വവർഗ വിവാഹം; വിഷയം പരിഗണിക്കേണ്ട വേദി കോടതിയല്ലെന്ന് നിയമമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE