വെസ്‌റ്റ് ഇൻഡീസിന് എതിരായ പരമ്പര; മലയാളി താരം എസ് മിഥുൻ റിസർവ് ടീമിൽ

By Staff Reporter, Malabar News
west-indies-india
എസ് മിഥുൻ
Ajwa Travels

മുംബൈ: വെസ്‌റ്റ് ഇൻഡീസിന് എതിരായുള്ള ഏകദിന, ടി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സ്‌പിന്നർ എസ് മിഥുൻ സ്‌ഥാനം പിടിച്ചു. റിസർവ് നിരയിലാണ് ആലപ്പുഴ കായംകുളം സ്വദേശിയായ മിഥുൻ സ്‌ഥാനം പിടിച്ചിരിക്കുന്നത്.

ഏഴംഗ റിസർവ് ടീമിൽ ഉൾപ്പെട്ട മിഥുൻ അഹദാബാദിലെത്തിയിട്ടുണ്ട്. മലയാളി താരത്തിനൊപ്പം തമിഴ്‌നാട് താരങ്ങളായ ഷാരൂഖ് ഖാൻ, സായ് കിഷോർ, മധ്യപ്രദേശ് ക്യാപ്റ്റൻ ഋഷി ധവാൻ, മുംബൈ സ്‌പിന്നർ രാഹുൽ ചഹാർ തുടങ്ങിയവരും റിസർവ് നിരയിലുണ്ട്.

കഴിഞ്ഞ 4 വർഷമായി കേരള ടീമിലെ സ്‌ഥിര സാന്നിധ്യമാണ് മിഥുൻ. കഴിഞ്ഞ വർഷം സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ കേരളത്തിനായി അഞ്ച് മൽസരങ്ങളിൽ നിന്ന് 9 വിക്കറ്റ് നേടിയ മിഥുൻ ടീമിന്റെ ഏറ്റവും ഉയർന്ന വിക്കറ്റ് ടേക്കറായി.

ഈ പ്രകടനമാണ് മിഥുന് ദേശീയ ടീമിലേക്ക് സ്‌ഥാനം നേടിക്കൊടുത്തത്. മൂന്ന് വീതം ഏകദിന, ടി-20 മൽസരങ്ങൾ അടങ്ങിയ പരിമിത ഓവർ പരമ്പരകൾ അടുത്ത മാസം 6നാണ് ആരംഭിക്കുക.

Read Also: കൈക്കൂലി കേസ്; എംജി സർവകലാശാല ജീവനക്കാരിയെ കോടതിയിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE