കാസര്‍ഗോഡ്: ജില്ലയിലെ ചെറുവത്തൂരില്‍ ഏഴ് വയസുകാരന് പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന് എംകെ ആനന്ദ് ആണ് മരിച്ചത്.
വീടിനടുത്ത് വെച്ച് നായ കടിച്ചതിനെ തുടര്‍ന്ന് ചികിൽസയിൽ കഴിയവെയാണ് മരണം. കഴിഞ്ഞ മാസമാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഒരു മാസമായി ചികിൽസയിലായിരുന്നു. മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തിരുന്നു. നായയ്ക്ക് പേ ഉണ്ടായിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ആലന്തട്ട എയുപി സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥി ആയിരുന്നു ആനന്ദ്.
Malabar News: ആശുപത്രിയിൽ യുവാക്കളുടെ അതിക്രമം, പോലീസിന് നേരെ കയ്യേറ്റം; അറസ്റ്റ്