സർവകലാശാല നടപടിയെ പിന്തുണക്കുന്നു; എസ്എഫ്ഐ

By Syndicated , Malabar News
kannur university controvercy
Ajwa Travels

കണ്ണൂര്‍: സർവകലാശാലയുടെ സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടിയെ പിന്തുണച്ച് എസ്എഫ്ഐ. സവര്‍ക്കറേയും ഗോള്‍വാള്‍ക്കറിനേയും കുറിച്ച് പഠിച്ച ശേഷമാണ് വിമർശിക്കേണ്ടത് എന്ന നിലപാടാണ് യൂണിയൻ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് എസ്എഫ്ഐ അറിയിച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ കോഴ്‌സ് സംബന്ധിച്ച കാര്യങ്ങള്‍ മാദ്ധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ടെന്നും എസ്എഫ്ഐ യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞു.

വിഷയത്തിൽ നിലപാട് തീരുമാനിക്കാന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരിക്കുന്ന എസ്എഫ്ഐ ഇന്ന് യോഗം ചേര്‍ന്നിരുന്നു. നാം എല്ലാവരേയും കുറിച്ച് പഠിക്കണം. നമ്മള്‍ ബൈബിളിനെ കുറിച്ച് ക്രിട്ടിസിസം നടത്തുന്ന സമയത്ത് ബൈബിളിനെ കുറിച്ച് സംസാരിച്ചാണ് പഠിക്കേണ്ടത്. ഏത് മതഗ്രന്ഥമായാലും അതിനെ പഠിച്ചുകൊണ്ടാണ് നിലപാടുകള്‍ പറയേണ്ടത്. ഇതാണ് സര്‍വകലാശാല യൂണിയന്റെ നിലപാട്.

വിമര്‍ശനാത്‌മകമായാണ് സവര്‍ക്കറുടെ പുസ്‌തകം പഠിക്കേണ്ടത്. ഇന്നലെ സമരത്തിന് വന്നവരോട് സര്‍വകലാശാല ചര്‍ച്ച നടത്തി. ഇന്നും ചര്‍ച്ച നടത്തുന്നുണ്ട്. ജനാധിപത്യപരമായ സമീപനമാണ് ഇക്കാര്യത്തില്‍ സര്‍വകലാശാല സ്വീകരിച്ചിരിക്കുന്നതെന്നും യൂണിയന്‍ ചെയര്‍മാന്‍ അറിയിച്ചു.

സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. സവർക്കറും ഗോൾവാൾക്കറും ആരെന്ന് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾ അറിയണമെന്ന് ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. പബ്ളിക്ക് അഡ്‌മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്‌റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്‌തകങ്ങളായി പരിഗണിക്കാത്തവ ആണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി.

ബോർഡ് ഓഫ് സ്‌റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. നീക്കത്തിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഉയർത്തുമെന്നാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നിലപാട്. വിഡി സവർക്കറുടെ ‘ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു’, എംഎസ് ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’, ‘വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ്’, ബൽരാജ് മധോകിന്റെ ‘ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ’ തുടങ്ങിയ പുസ്‌തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയത്.

Read also: സാമ്പത്തിക പ്രതിസന്ധി; അധിക ജീവനക്കാരെ ഒഴിവാക്കണമെന്ന് കെഎസ്ആർടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE