‘പാലക്കാട്ടെ ജനങ്ങളോടുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ല, പ്രവർത്തിയിലൂടെ തെളിയിക്കും’; ഷാഫി പറമ്പിൽ

By News Desk, Malabar News

പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലക്കാട് ഷാഫി പറമ്പിൽ 3840 വോട്ടിന് വിജയിച്ചു. വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞായിരുന്നു ഷാഫിയുടെ ആദ്യ പ്രതികരണം. ബിജെപി സ്‌ഥാനാര്‍ഥി ഇ ശ്രീധരനാണ് രണ്ടാം സ്‌ഥാനത്ത്.

മാദ്ധ്യമ സുഹൃത്തുക്കളും മറ്റും പ്രതികൂലമാണെന്ന് പറഞ്ഞെങ്കിലും സ്‌ഥിതി മെല്ലെ മെല്ലെ മാറിമറിഞ്ഞു ഐക്യജനാധിപത്യ മുന്നണി വിജയിച്ചിരിക്കുന്നു. പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയുന്നു. നന്ദി വാക്കുകളിൽ ഒതുങ്ങില്ല. പ്രവർത്തനങ്ങളിലൂടെ തെളിയിക്കും.

3863ന്റെ ഭൂരിപക്ഷം മുപ്പതിനായിരത്തിന്റെ പ്രാധാന്യത്തോടെ കാണുന്നു. യുഡിഎഫിന് എതിരായ കാലാവസ്‌ഥ കേരളത്തിലുടനീളം അപ്രതീക്ഷിതമായി ഉണ്ടായപ്പോളും പാലക്കാടിന്റെ മതേതര മനസ് കാത്തു. പാലക്കാടിന്റെ വികസനത്തിന്റെയും പുരോഗമനത്തിന്റെയും കാര്യത്തിൽ രാഷ്‌ട്രീയം കലർത്തുന്ന ആളല്ല.

ഫലം ഏതാണ്ട് ഉറപ്പായ സമയത്ത് എതിർ സ്‌ഥാനാര്‍ഥികളായ ഇ ശ്രീധരനെയും സിപി പ്രമോദിനെയും വിളിച്ചു. അവരുടെ പിന്തുണയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്‌ട്രീയ അതീതമായി നൽകാമെന്ന് അവരും ഉറപ്പു നൽകിയിട്ടുണ്ട്. ചേർത്തു നിർത്തിയ പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയാൻ വാക്കുകളില്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

Read Also: നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടി; ഇടത് സ്‌ഥാനാർഥി വി ശിവൻകുട്ടിക്ക് ജയം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE