ഐആർപിസി: ഷാഫി പറമ്പിൽ പ്രസ്‌താവന പിൻവലിക്കണം; പി ജയരാജൻ

By Syndicated , Malabar News
P Jayarajan
Ajwa Travels

കണ്ണൂർ: ഐആർപിസിക്കെതിരെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന പ്രസ്‌ഥാനത്തിനെതിരെ നടത്തിയ പ്രസ്‌താവന പിൻവലിച്ച് ഷാഫി പറമ്പിൽ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമ നടപടിയിലേക്ക് നീങ്ങുമെന്നുമാണ് പി ജയരാജൻ അറിയിച്ചത്.

കള്ളക്കടത്തിനെയും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെയും മറച്ചുപിടിക്കാനുള്ള സിപിഐഎമ്മിന്റെ മുഖംമൂടിയാണ് പി ജയരാജന്റെ നേതൃത്വത്തിലുള്ള ഐആര്‍പിസിയെന്നും സ്‌ഥാപനത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് മറഞ്ഞിരിക്കാനുള്ള ഉപാധിയാണെന്നും ഷാഫി പറമ്പില്‍ കണ്ണൂരില്‍ ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് ജയരാജന്റെ മറുപടി.

Read also: പരിയാരം മെഡിക്കല്‍ കോളേജിലെ ലാപ്‌ടോപ് മോഷണം; പ്രതി പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE