മസ്‌കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനിലെ സുവക്കില്‍ കരതൊട്ടപ്പോഴേക്കും തീവ്രത കുറഞ്ഞിരുന്നെങ്കിലും കനത്ത നാശനഷ്‌ടങ്ങള്‍ വരുത്തിയെന്ന് വിലയിരുത്തല്‍.
മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും അകപ്പെട്ട് ഒരു കുട്ടി ഉള്‍പ്പടെ പതിനൊന്ന് പേര്‍ മരണപ്പെട്ടുവെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്‌ഥിരീകരണം. ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്‌ടത്തിന്റെ വ്യാപ്‌തി ഇതുവരെയും പൂർണമായും തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഒമാന്‍ ഭരണാധികാരി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് അല്‍ ബാറ്റിന ഗവര്‍ണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മസ്‌കറ്റിലെയും അല്‍ ദാഹിറ ഗവര്‍ണറേറ്റിലെയും പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടു.
Read Also: പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇപ്പോഴും അറിയില്ല; ഹൈക്കോടതി