ഷമൽ സുലൈമാന്റെ ‘ജാക്‌സൺ ബസാർ യൂത്ത്’; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

By News Bureau, Malabar News
Ajwa Travels

നവാഗത സംവിധായകൻ ഷമൽ സുലൈമാൻ ഒരുക്കുന്ന ചിത്രം ‘ജാക്‌സൺ ബസാർ യൂത്തി’ന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു. ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് സക്കറിയ ആണ്.

ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ ക്യാമറ, ലാസ്‌റ്റ് എക്‌സിറ്റ് എന്നി ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ, മാത്യു, അഭിറാം രാധാകൃഷ്‌ണൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Mathew (@mathewthomass)

ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ഉസ്‍മാൻ മാറാത്ത് ആണ്. അൻവർ അലി, ഷാഹുൽ കോയ ഷറഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകരുന്നു.

മറ്റ്‌ അണിയറ പ്രവർത്തകർ: സഹ നിർമാണം- സക്കറിയ വാവാട്, ഷാഫി വലിയപറമ്പ്, ഡോ. സൽമാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഹാരിസ് ദേശം, പിബി അനീഷ്, ലൈൻ പ്രൊഡ്യൂസർ- ഇമാജിൻ സിനിമാസ്, എഡിറ്റിംഗ്- അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ- അനീസ് നാടോടി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- മൻസൂർ റഷീദ്, വസ്‌ത്രാലങ്കാരം- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്- ആർ ജി വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ.

Most Read: അണ്ടർ-19 ലോകകപ്പ്; ഉഗാണ്ടക്ക്‌ എതിരെ ഇന്ത്യക്ക് കൂറ്റൻ ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE