ഷറഫുദ്ദീന്റെ ‘പ്രിയൻ ഓട്ടത്തിലാണ്’; നർമത്തിൽ പൊതിഞ്ഞ ട്രെയ്‌ലർ ഇതാ

By Film Desk, Malabar News
Ajwa Travels

‘C/O സൈറ ബാനു’വിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന സിനിമയുടെ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു. ഷറഫുദ്ദീൻ, നൈല ഉഷ, അപര്‍ണ ദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഉടൻ പ്രേക്ഷകർക്കരികിൽ എത്തും.

എവിടെയും താമസിച്ചെത്തുന്ന പ്രിയദർശൻ എന്ന കഥാപാത്രമായാണ് ഷറഫുദ്ദീൻ ചിത്രത്തിൽ എത്തുന്നത്. ചിത്രം ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന എന്റർടൈനർ കൂടിയായിരിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. ചിരിക്കാനുള്ള വക ഏറെയുണ്ട് ട്രെയ്‌ലറിൽ.

സന്തോഷ് തൃവിക്രമൻ നിർമിക്കുന്ന ചിത്രത്തിൽ അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്‌മിനു സിജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. പിഎം ഉണ്ണികൃഷ്‌ണൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ ജോയൽ ആണ്. കവി അഭയകുമാർ കെയു, പ്രജീഷ് പ്രേം എന്നിവർ എഴുതിയ വരികൾക്ക് ലിജിൻ ബംബീനോയാണ് ഈണം പകർന്നിരിക്കുന്നത്.

Most Read: പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം; ഒരു കുടുംബത്തില്‍ ഒരു സ്‌ഥാനാർഥി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE