പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം; ഒരു കുടുംബത്തില്‍ ഒരു സ്‌ഥാനാർഥി

By Syndicated , Malabar News
congress-working-committee
Ajwa Travels

ന്യൂഡെല്‍ഹി: കോൺഗ്രസ് പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം നല്‍കാന്‍ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗീകാരമെന്ന് സൂചന. ന്യൂനപക്ഷ, ദളിത്, വനിത വിഭാഗങ്ങള്‍ക്കാണ് 50 ശതമാനം സംവരണം നല്‍കുക. ഒരു കുടംബത്തില്‍ നിന്ന് ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാം എന്ന നിര്‍ദ്ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി.

എന്നാൽ കുടുംബത്തിലെ രണ്ടാമന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയമുണ്ടാകുമ്പോൾ ഇക്കാര്യത്തിൽ ഇളവ് അനുവദിക്കും. രാഹുല്‍ ഗാന്ധി രാജ്യവ്യാപകമായി പദയാത്ര നടത്തണമെന്നും നിർദ്ദേശമുണ്ട്. ചിന്തൻ ശിബിരത്തിൽ നേതൃമാറ്റം സജീവചര്‍ച്ചയാണെങ്കിലും അധ്യക്ഷ സ്‌ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള അംഗമെത്തണമെന്ന നിലയില്‍ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

അതേസമയം, നഷ്‌ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കാൻ പദവി നോക്കാതെ കോൺഗ്രസ് നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചിന്തൻ ശിബിരത്തിന്റെ അവസാന ദിവസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ജനങ്ങളുമായുള്ള ബന്ധം കോൺഗ്രസിന് നഷ്‌ടപ്പെട്ടുവെന്നും അത് തിരിച്ചു പിടിക്കാൻ നേതാക്കൾ എല്ലാവരും ജനങ്ങൾക്കിടയിൽ യാത്ര ചെയ്യണമെന്നും രാഹുൽ നേതാക്കളെ ഓർമിപ്പിച്ചു.

Read also: ജനവിശ്വാസം തിരിച്ചു പിടിക്കാൻ കുറുക്കു വഴികളില്ല; പദവി നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങണം-രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE