ഷാർജ: കാസർഗോഡ് ജില്ലക്കാരുടെ വിപുലമായ സംഗമത്തിന് ഷാർജ വേദിയാവുന്നു. ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ‘കാസ്രോഡ് ഫെസ്റ്റ്’ 2022 ഫെബ്രുവരി ആദ്യ വാരം ഷാർജയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ പറഞ്ഞു.
യുഎഇയിൽ കഴിയുന്ന കാസർഗോഡുകാരുടെ വിപുലമായ സംഗമമായ കാസ്രോഡ് ഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ, ജനുവരി മാസങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടക്കും.പ്രസിഡണ്ട് ജമാൽ ബൈത്താൻ അധ്യക്ഷത വഹിച്ചു ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ മൂന്നാമത് കെഎസ് അബ്ദുല്ല സ്മാരക അവാർഡ് സമ്മാനിക്കാനും തീരുമാനമെടുത്തു.
അന്തരിച്ച കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടുമാരായ ചെർക്കളം അബ്ദുല്ല, ഹമീദലി ശംനാട് എന്നിവരുടെ സ്മരണക്കായി അവാർഡ് ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. ഈ പുരസ്കാരങ്ങളും അർഹരായവർക്ക് ‘കാസ്രോഡ് ഫെസ്റ്റിൽ’ സമ്മാനിക്കും.
ഗഫൂർ ബേക്കൽ സ്വാഗതവും ബഷീർ മാണിയൂർ നന്ദിയും പറഞ്ഞ യോഗത്തിൽ സിബി കരീം ചിത്താരി, മാഹിൻ ബാതിഷ പൊവ്വൽ, നസീബ് ചന്തേര, കരീം കൊളവയൽ, ശാഫി ആലക്കോട്, സുബൈർ പള്ളിക്കാൽ, ശാഫി ബേവിഞ്ച, മുഹമ്മദ് മണിയനൊടി, അബ്ബാസ് മാങ്ങാട്, മഹമൂദ് എരിയാൽ, എജി അബ്ദുല്ല, താജുദ്ധീൻ ടികെഎം എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Most Read: ‘ഇവരുടെ മനസില്‍ വെറുപ്പും വിദ്വേഷവുമാണ്’; ഷമിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി