സുരേഷ് ഗോപിയ്‌ക്ക് ചെരുപ്പ് സല്യൂട്ട്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

By News Desk, Malabar News
suresh gopi-salute controversy
Ajwa Travels

പാലക്കാട്: ഒല്ലൂർ എസ്‌ഐയെ വാഹനത്തിൽ നിന്ന് വിളിച്ചിറക്കി സല്യൂട്ട് ചെയ്യിപ്പിച്ച ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയ്‌ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് അഞ്ചുവിളക്കിൽ ചെരുപ്പ് കൊണ്ട് സല്യൂട്ട് അടിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.

കഴിഞ്ഞ ദിവസമായിരുന്നു വിവാദമായ സംഭവമുണ്ടായത്. ഒല്ലൂരിൽ ആദിവാസി ഊര് സന്ദർശനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു. താനൊരു എംപിയാണെന്നും സല്യൂട്ട് ആവാമെന്നും സുരേഷ് ​ഗോപി പറയുന്ന വീ‍ഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഉടൻ തന്നെ വാഹനത്തിൽ നിന്നിറങ്ങി എംപിയെ എസ്ഐ സല്യൂട്ട് ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്.

അതേസമയം, സല്യൂട്ടടിപ്പിച്ചതിൽ പരാതിയുണ്ടെങ്കിൽ രാജ്യസഭാ ചെയർമാന് പരാതി നൽകൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എംപിയ്‌ക്കെതിരെ കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറി വിഎസ് ഡേവിഡ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്‌ഐയെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്ന് പരാതിയിൽ പറയുന്നു. കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും വിഎസ് ഡേവിഡ് പരാതിയിൽ ആവശ്യപ്പെട്ടു.

Also Read: വീണാ ജോർജിനെതിരെ തെറ്റായ പ്രചാരണം; മാദ്ധ്യമങ്ങൾക്ക് എതിരെ നിയമനടപടിയെടുക്കാൻ സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE