സലാറിലെ ‘ആദ്യ’; ശ്രുതി ഹാസന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി

By News Bureau, Malabar News
Ajwa Travels

‘കെജിഎഫ്’ സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ‘സലാറി’ലെ പുതിയ പോസ്‌റ്റർ പുറത്ത്. ചിത്രത്തിലെ നായിക ശ്രുതി ഹാസന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് പുറത്തുവിട്ടത്. പ്രഭാസാണ് ‘സലാറി’ൽ നായകനായി എത്തുന്നത്.

ശ്രുതിക്ക് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ പോസ്‌റ്റർ പങ്കുവെച്ചത്. ചിത്രത്തിൽ ‘ആദ്യ’ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Prabhas (@actorprabhas)

‘കെജിഎഫ്’ പരമ്പരയ്‌ക്ക് ശേഷം സംവിധായകന്‍ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും കൈകോർക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘സലാർ’. 20 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ 2022 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും.

ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് രവി ബസ്രുറാണ്. ഈ വര്‍ഷം അവസാനത്തോടെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Most Read: മുഖസൗന്ദര്യം സംരക്ഷിക്കാൻ പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE