സിദ്ധാർഥ് ഭരതന്റെ ‘ജിന്ന്’: നായകനായി സൗബിൻ; ടീസർ കാണാം

By Film Desk, Malabar News
Ajwa Travels

സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ‘ജിന്നിന്റെ’ ടീസർ എത്തി. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ടീസറിൽ സൗബിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം.

കെപിഎസി ലളിതയുടെ ജൻമദിനത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർഥ് ടീസർ പുറത്തുവിട്ടത്. ശുഭകരമായ ഈ ദിവസം തന്നെ ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയാണെന്നാണ് സിദ്ധാർഥ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.

‘കലി’ എന്ന ചിത്രത്തിനു ശേഷം രാജേഷ് ഗോപിനാഥൻ തിരക്കഥ എഴുതുന്ന ‘ജിന്നി’ൽ ശാന്തി ബാലചന്ദ്രനാണ് നായികയായി എത്തുന്നത്. ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയാണ്. ആർട്ട് ഗോകുൽദാസ്– അഖിൽകാജ്.

Most Read: ചിമ്പുവിന്റെ മാനനഷ്‌ട കേസ്; നിര്‍മാതാക്കളുടെ സംഘടനയ്‌ക്ക് പിഴ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE