സിൽവർ ലൈൻ; പ്രതിപക്ഷ സമരം രാഷ്‌ട്രീയ നേട്ടത്തിനായെന്ന് വെള്ളാപ്പള്ളി

By News Bureau, Malabar News
vellappally-natesan
Ajwa Travels

ആലപ്പുഴ: സിൽവർ ലൈനിൽ സംസ്‌ഥാന സർക്കാരിന് അനുകൂല നിലപാടുമായി വെള്ളാപ്പള്ളി നടേശൻ. കെ റെയിലിനെതിരായ പ്രതിപക്ഷ സമരത്തെ പരോക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇതെന്നും പറഞ്ഞു.

രാഷ്‌ട്രീയ നേട്ടം കൊയ്യാൻ വേണ്ടി കൂടിയാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങുന്നതെന്നാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. രാഷ്‌ട്രീയക്കാർ വെറുതെ സമരത്തിലേക്ക് ചാടിയിറങ്ങില്ലല്ലോ എന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.

നിയമ ലംഘനം ഉണ്ടായാൽ പോലീസ് ഇടപെടുന്നത് സ്വാഭാവികമാണ്. വിവാദങ്ങൾ രാഷ്‌ട്രീയ പാർട്ടിക്കാർ ചർച്ച ചെയ്‌ത്‌ തീർക്കേണ്ടതാണെന്നും സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ടുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് പിന്നിൽ തീവ്രവാദികൾ ഉണ്ടാകാമെന്ന ആരോപണം ശരിയും തെറ്റും ആകാമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Most Read: മാദ്ധ്യമ പ്രവർത്തകക്ക് നേരെ അധിക്ഷേപം; മാപ്പ് പറഞ്ഞ് വിനായകൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE