സിൽവർലൈൻ വേഗത്തിലാക്കണം; കേന്ദ്രമന്ത്രിക്ക് ഗവർണറുടെ കത്ത്

By News Desk, Malabar News
Governor Arif Mohammad Khan
Ajwa Travels

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽമന്ത്രിക്ക് കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ വർഷം ഓഗസ്‌റ്റ്‌ 16ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചു 2020 ഡിസംബറിൽ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ഗവർണർ കത്തെഴുതിയിരുന്നു. സർക്കാരിന്റെ സ്വപ്‍ന പദ്ധതിയാണ് സിൽവർലൈൻ. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും സിൽവർലൈൻ ഡിപിആർ റെയിൽവേ ബോർഡിന്റെ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

പദ്ധതിക്ക് അനുമതി തേടി 2021 ജൂലൈ 13ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയേയും റെയിൽവേ മന്ത്രിയേയും കണ്ടിരുന്ന കാര്യവും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടിയുണ്ട്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം എംപിമാരുടെ യോഗം വിളിച്ചിരുന്നു. യോഗ അജണ്ടയിൽ സർക്കാർ ഗവർണറുടെ കത്തും ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: ‘ഞാനും കൂടി കൂടട്ടേ’; ഗോൾഫ് കളിക്കുന്നതിനിടെ യുവാവിന്റെ പിന്നിലെത്തി മുതല, വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE