അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരും; മന്ത്രി കെകെ ശൈലജ

By Esahaque Eswaramangalam, Chief Editor
  • Follow author on
Minister KK Shailaja
സാമൂഹ്യനീതി, വനിതാ- ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ
Ajwa Travels

അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർത്ഥിച്ചതായും ഓൺലൈൻ ക്ളാസുകളെടുക്കുന്ന എല്ലാ അധ്യാപകർക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്‌തമാക്കി.

തിരുവനന്തപുരം: ഓൺലൈൻ വഴി ക്ളാസുകളെടുക്കുന്ന അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.

കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പ് ലോകത്തിന് തന്നെ മാതൃകയാകുന്ന പ്രവർത്തനം കാഴ്ച്ചവെക്കുമ്പോൾ അതിനെ പ്രോൽസാഹിപ്പിച്ചില്ലങ്കിലും ഇകഴ്‌ത്തുന്നത്‌ സംസ്‌ഥാനത്തിന് തന്നെ മോശമാണ്. നമ്മുടെ കുട്ടികളുടെ പഠനം മുങ്ങിപ്പോകാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നയിക്കുന്ന ഓൺലൈൻ ക്ളാസ് ആധുനിക പഠനരംഗത്ത് ഒരു പുതിയ അധ്യായമാണ് എഴുതിച്ചേർക്കുന്നത്.

സാമൂഹിക മാദ്ധ്യമങ്ങൾ വഴി അധ്യാപികമാരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കാലത്ത് ഓൺലൈൻ ക്ളാസുകളെടുക്കുന്ന എല്ലാ അധ്യാപകർക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്‌തമാക്കി.

വശ്യ മനോഹരമായും അന്തസുറ്റ നിലവാരത്തിലും ക്ളാസുകൾ കൈകാര്യം ചെയ്‌ത അധ്യാപകരെ സമൂഹത്തിലെ എല്ലാ രംഗത്തുമുള്ള ആളുകൾ പ്രശംസിക്കുമ്പോൾ ഒരുപറ്റം ആളുകൾ, കാരണം കൂടാതെ അതിനെ പരിഹസിക്കുന്നത് നിറുത്തേണ്ടതാണ്.

സംസ്‌കാര ശൂന്യമായ ഇത്തരം പ്രവർത്തികൾ ഒരു നാട്ടിലെ മുഴുവൻ ജനതയെയും ദേശീയ തലത്തിൽ അപമാനിക്കാനാണ് കാരണമാകുന്നത്. ഒരു ജനതയുടെ അതിജീവനത്തിനാണ് പല രീതിയിൽ സർക്കാർ ശ്രമിക്കുന്നത്. ഇത്തരം പ്രവർത്തികളെ എതിർ രാഷ്ട്രീയത്തിലുള്ളവർ വിമർശിക്കുന്നത് മനസിലാക്കാം. പക്ഷെ, അധ്യാപകർക്കെതിരെ നടക്കുന്ന പരിഹാസവും അവഹേളനവും തടയേണ്ടത് തന്നെയാണ്. അത് തടയുകയും ചെയ്യും; മന്ത്രി പറഞ്ഞു.

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE