അട്ടപ്പാടിയിൽ അൽഭുത കാഴ്‌ചയായി സൂര്യവലയ പ്രതിഭാസം

By Trainee Reporter, Malabar News
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ സൂര്യവലയ പ്രതിഭാസം. ഇന്നലെയാണ് ആകാശത്ത് വിസ്‌മയക്കാഴ്‌ച ഉണ്ടായത്. പ്രദേശത്തെ നിരവധി പേരാണ് ആകാശക്കാഴ്‌ച കാണാൻ എത്തിയത്. സൂര്യന് ചുറ്റും വട്ടം വരച്ചിരിക്കുന്നത് പോലെയുള്ള കാഴ്‌ചയാണ്‌ ആദ്യം ഉണ്ടായത്. തുടർന്ന് അറ്റത്തായി മഴവിൽ നിറവും പ്രത്യക്ഷപ്പെട്ടെന്നാണ് കണ്ടുനിന്നവർ പറയുന്നത്.

പിന്നീട് ഇത് ആകാശ കാഴ്‌ചയിൽ അൽഭുതമൊരുക്കിയതായി നാട്ടുകാർ പറഞ്ഞു. അതേസമയം, സോളാർ ഹാലോ എന്ന പ്രതിഭാസമാണ് ഇതിന് പിന്നിലെന്നാണ് വിദഗ്‌ധർ നൽകുന്ന വിശദീകരണം. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് ക്രമാതീതമായി ഉയരുമ്പോഴാണ് സൂര്യവലയം രൂപപ്പെടുന്നതെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

കൂടുതൽ ഐസ് കണങ്ങൾ അടങ്ങിയ മേഘങ്ങൾ സൂര്യന് താഴെ വരുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. അതേസമയം, മുമ്പും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രതിഭാസം ഉണ്ടായിട്ടുണെന്ന് വിദഗ്‌ധർ അറിയിച്ചു.

Read Also: കൂടുതൽ സംസ്‌ഥാനങ്ങളിൽ പ്രൈമറി ക്‌ളാസുകൾ തുടങ്ങി; കർശന സുരക്ഷയിൽ സ്‌കൂളുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE