കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; പുതിയ സംവിധാനവുമായി യൂട്യൂബ്

By Staff Reporter, Malabar News
youtube
Ajwa Travels

ഡെൽഹി: ഒരാൾ പ്രസിദ്ധീകരിക്കുന്ന വീഡിയോയില്‍ പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്. ‘ചീക്ക്‌സ്’ എന്ന് ഔദ്യോഗികമായി പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചറിലൂടെ ഒരു വീഡിയോ അപ്‍ലോഡ് ചെയ്യുമ്പോള്‍ അത് അപ്‍ലോഡ് ചെയ്യുന്നയാള്‍ക്ക് അപ്പോള്‍ തന്നെ അതില്‍ കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ കഴിയും.

വീഡിയോ അപ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ‘ചീക്ക്‌സ്’ ഓപ്ഷന്‍ ലഭിക്കും. കൂടുതല്‍ സമയം എടുക്കാതെ തന്നെ അപ്‍ലോഡ് ചെയ്യുന്ന വീഡിയോയില്‍ എന്തെങ്കിലും തരത്തിലുള്ള കോപ്പിറൈറ്റ് പ്രശ്‌നമുണ്ടോ എന്ന് ഇത് പരിശോധിക്കും. 3 മിനുട്ടിനുള്ളില്‍ ഇത് സാധ്യമാകും എന്നാണ് യൂട്യൂബ് പറയുന്നത്.

ഒരു വീഡിയോ അപ്‍ലോഡ് ചെയ്‌ത ശേഷം അതിന് വരുന്ന കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ കുറക്കാന്‍ ഈ സംവിധാനം സഹായകമാകുമെന്ന് യൂട്യൂബ് വ്യക്‌തമാക്കുന്നു. ഇപ്പോള്‍ പരീക്ഷണാര്‍ഥം ലഭിക്കുന്ന ഈ ഫീച്ചര്‍ ഉടന്‍ അന്താരാഷ്ട്ര തലത്തില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ ഉടമസ്‌ഥതയിലുള്ള യൂട്യൂബ്.

‘ചീക്ക്‌സി’ന്റെ പരിശോധന നടക്കുമ്പോഴും വീഡിയോ ഉടമസ്‌ഥന് പബ്‌ളിഷ് ചെയ്യാവുന്നതാണ്. എന്നാല്‍ തുടർന്ന് എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ അത് വീഡിയോയെ ബാധിക്കും. എന്തെങ്കിലും കോപ്പിറൈറ്റ് പ്രശ്‌നം കണ്ടെത്തിയാല്‍ അത് നോട്ടിഫിക്കേഷനായി ലഭിക്കുകയും ചെയ്യും.

‘സീ ഡീറ്റെയില്‍സില്‍’ ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കുമെന്ന് അധികൃതർ പറയുന്നു. ഏതൊക്കെ ഉള്ളടക്കത്തിനാണ് കോപ്പിറൈറ്റ് ക്ളെയിം ഉള്ളത്, ഏതാണ്ട് ടൈംകോഡ്, എന്താണ് അത് ഉണ്ടാക്കുന്ന പ്രത്യഘാതം എന്നിവയൊക്കെ ഇതില്‍ നിന്നും നേരത്തെ മനസിലാക്കാം.

Read Also: ആകാംക്ഷ നിറച്ച് ഫഹദ്, സൗബിൻ, ദർശന; ‘ഇരുൾ’ ട്രെയ്‌ലറെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE