സൊമാറ്റോ സഹസ്‌ഥാപകൻ ഗൗരവ് ഗുപ്‌ത രാജിവെച്ചു

By Staff Reporter, Malabar News
gaurav-gupta-zomato
ഗൗരവ് ഗുപ്‌ത

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ പ്ളാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്‌ഥാപകനും, ഉന്നത ഉദ്യോഗസ്‌ഥനുമായ ഗൗരവ് ഗുപ്‌ത രാജിവെച്ചു. സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗുപ്‌തയുടെ രാജിവാർത്ത പുറത്തുവന്നയുടനെ കമ്പനിയുടെ ഓഹരി വില അഞ്ച് ശതമാനത്തോളം താഴ്ന്ന് 136.20 രൂപ നിലവാരത്തിലെത്തി.

2015ൽ കമ്പനിയിൽ ചേർന്ന ഗുപ്‌ത 2018ൽ ചീഫ് ഓപറേറ്റിങ് ഓഫിസറായി. 2019ലാണ് ഗുപ്‌ത കമ്പനിയുടെ സഹസ്‌ഥാപകനായത്. പ്രാരംഭ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഗുപ്‌തയാണ്.

പലചരക്ക്, ആരോഗ്യ ഉൽപന്ന വിതരണ മേഖലയിൽ നിന്ന് പിൻമാറുകയാണെന്ന് കമ്പനി അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. കമ്പനിയുടെ പ്രവർത്തനം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടെ ആലോചനകളിൽ ഉണ്ടായിരുന്നെങ്കിലും ഇവയൊന്നും നടന്നിരുന്നില്ല.

Read Also: സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘ജോജി’

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE