പാര്‍ട്ടി അധ്യക്ഷയെ വേദനിപ്പിച്ചതില്‍ ക്ഷമ; തൃണമൂലില്‍ തുടരാന്‍  ജിതേന്ദ്ര തിവാരി

By Syndicated , Malabar News
Jitendra-Tiwari_Malabar news
Ajwa Travels

കൊല്‍ക്കത്ത:  കഴിഞ്ഞ ദിവസം  പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നെന്ന് പറഞ്ഞ  തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജിതേന്ദ്ര തിവാരി തിരിച്ചെത്തി. പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നാണ് തിവാരിയുടെ പുതിയ നിലപാട്. സംസ്‌ഥാന മന്ത്രി അരുപ് ബിശ്വാസും തൃണമൂല്‍ നേതാവ്  പ്രശാന്ത് കിഷോറും നേതൃത്വം നല്‍കിയ  കൂടിക്കാഴ്‌ചക്ക് ശേഷമാണ് തിവാരിയുടെ നിലപാട് മാറ്റം.

പാര്‍ട്ടി അധ്യക്ഷ  മമത ബാനര്‍ജിയെ വേദനിപ്പിച്ചതില്‍ ക്ഷമ ചോദിക്കുകയാണെന്നും  ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണം താന്‍ മാത്രമാണെന്നും  തന്റെ  തെറ്റാണെന്നും   ജിതേന്ദ്ര തിവാരി പറഞ്ഞു.

സുവേന്ദു അധികാരി പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെയായിരുന്നു ജിതേന്ദ്ര തിവാരിയുടെയും രാജിപ്രഖ്യാപനം. തൃണമൂലില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി. ഇതിനു പിന്നാലെ ശില്‍ബദ്ര ദത്തകൂടി രാജി തീരുമാനം അറിയിച്ച് മുന്നോട്ട് വന്നിരുന്നു.

Read also: ആളിക്കത്തി കര്‍ഷക സമരം; പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE