ആളിക്കത്തി കര്‍ഷക സമരം; പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കും

By Team Member, Malabar News
Malabarnews_farmers protest
Representational image

ന്യൂഡെല്‍ഹി : രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ആളിക്കത്തുകയാണ്. രാജ്യതലസ്‌ഥാനത്ത് ആരംഭിച്ച സമരം ഇതോടെ 24 ആം ദിവസത്തിലെത്തി. ഇപ്പോഴും നിലപാടുകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരോ, കര്‍ഷക സംഘടനകളോ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം ശക്‌തമായി തുടരുമെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷക സംഘടനകള്‍.

നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലാത്ത സാഹചര്യത്തില്‍ സമരം ഇനിയും കൂടുതല്‍ ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. ഇതിനെ കുറിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കാനായി ഇന്ന് കര്‍ഷക സംഘടനകള്‍ യോഗം ചേരും. ഒപ്പം തന്നെ കര്‍ഷക സമരങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന കേസില്‍ സ്വീകരിക്കേണ്ട നിലപാടുകളെ പറ്റിയും കര്‍ഷകര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

കര്‍ഷകര്‍ സമരം ഇത്രത്തോളം ശക്‌തമാക്കിയിട്ടും തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ഇക്കാര്യം പ്രധാനമന്ത്രി ഇന്നലെയും വ്യക്‌തമാക്കിയിരുന്നു. അതേസമയം തന്നെ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കാന്‍ തങ്ങളും തയ്യാറല്ലെന്ന് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് മറുപടിയും നല്‍കി. കര്‍ഷകര്‍ നയിക്കുന്ന സമരത്തില്‍ ഇതിനോടകം തന്നെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്‌ടമായിട്ടുണ്ട്. ഇവര്‍ക്ക് ആദരാജ്‌ഞലി അര്‍പ്പിക്കുന്നതിനായി നാളെ ശ്രദ്ധാജ്‌ഞലി ദിനമായി ആചരിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Read also : ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ സംഭാവനക്ക് നിയമമില്ല; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE