ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ സംഭാവനക്ക് നിയമമില്ല; ഹൈക്കോടതി

By Syndicated , Malabar News
Malabarnews_high court
Representational image

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഫണ്ട്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ സംഭാവന നല്‍കുന്നതിനായി വിനിയോഗിക്കാന്‍ സാധിക്കില്ലെന്ന്  ഹൈക്കോടതി.

ദേവസ്വം ഫണ്ടില്‍ നിന്ന് 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നതു ചോദ്യം ചെയ്‌തുള്ള ഹരജികളാണു ജസ്‌റ്റിസ് എ ഹരിപ്രസാദ്, ജസ്‌റ്റിസ് അനു ശിവരാമന്‍, ജസ്‌റ്റിസ് എംആര്‍ അനിത എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ച് പരിഗണിച്ചത്. പ്രളയ ദുരിതാശ്വാസത്തിന് 5 കോടി കൈമാറിയത് ശരിവച്ച ഡിവിഷന്‍ ബെഞ്ചിന്റെ നടപടി നിലനില്‍ക്കില്ലെന്നും കോടതി വ്യക്‌തമാക്കി.

ദേവസ്വം നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നു പ്രവര്‍ത്തിക്കണം. ഫണ്ടില്‍ നിന്നു തുക കൈമാറാന്‍ നിയമം അനുവദിക്കുന്നില്ല. ഭക്‌തരുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കും ജലവിതരണ, ശുചീകരണ നടപടികള്‍ക്കുമായി പണം ചെലവിടാന്‍ നിയമത്തില്‍ വ്യവസ്‌ഥയുണ്ടെങ്കിലും നിയമപ്രകാരമുള്ള ചുമതലകള്‍ നേരിട്ടോ, നേരിട്ടുള്ള നിയന്ത്രണത്തിലോ ചെയ്യാമെന്നല്ലാതെ ആര്‍ക്കെങ്കിലും കൈമാറാനാവില്ലെന്നു കോടതി വ്യക്‌തമാക്കി.

ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍വി ബാബു, ഗുരുവായൂര്‍ ദേവസ്വം എംപ്ളോയീസ് യൂണിയന്‍ കോണ്‍ഗ്രസ് നേതാവ് ബി മോഹന്‍കുമാര്‍, ബിജെപി സംസ്‌ഥാന സെക്രട്ടറി എ നാഗേഷ് തുടങ്ങിയവരുടെ ഉള്‍പ്പെടെ ഒരുകൂട്ടം ഹരജികളാണു കോടതി പരിഗണിച്ചത്.

Read also: കെഎസ്ആര്‍ടിസി എല്ലാ സര്‍വീസുകളും ആരംഭിച്ചില്ല; അധികമായി ഓടിയത് 100 സര്‍വീസുകള്‍ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE