നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

By Syndicated , Malabar News
sourav Ganguly hospitalised
Ajwa Travels

കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്ന് രാവിലെ വര്‍ക്ക് ഔട്ടിനിടെ തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്  ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്ലാന്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് അദ്ദേഹത്തിന് ആന്‍ജിയോപ്ളാസ്‌റ്റി, കാര്‍ഡിയാക് ടെസ്‌റ്റുകളായ ഇഇജി, ഇസിജി എന്നിവ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും  ചില പരിശോധനകള്‍ കൂടി നടത്തേണ്ടതുണ്ടെന്നുമാണ്  അറിയുന്നത്.

2008ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗാംഗുലി 2019 ഒക്‌ടോബറിലാണ് ബിസിസിഐ അധ്യക്ഷനായി ചുമതലയേറ്റത്. ടെസ്‌റ്റിലും ഏകദിന മല്‍സരങ്ങളിലും ഒരുപോലെ തിളങ്ങാന്‍ സാധിച്ചിരുന്ന ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി.

Read also: 4ന് നടക്കുന്ന ചര്‍ച്ചയും ഫലം കണ്ടില്ലെങ്കില്‍ സമരമുറ കൂടുതല്‍ ശക്‌തമാകും; കര്‍ഷകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE