കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡണ്ടും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍. ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചികില്‍സക്കായി അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് ഉള്ളത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്ലാന്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലഘുവായ ഒരു ഹൃദയാഘാതമാണ് ഉണ്ടായതെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍ മനോജ് മൊണ്ടാല്‍ പറഞ്ഞു. വര്‍ക്ക് ഔട്ടിനിടെ തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Read also: നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു