പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ആദ്യ ദക്ഷിണ ഡെർബിയിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്‌സി ഇറങ്ങും. ടൂർണമെന്റിലെ ആദ്യ വിജയത്തിനായി കേരള ബ്ളാസ്‌റ്റേഴ്‌സ് തിരച്ചിലിലാണ്. ഇന്ന് വൈകീട്ട് ബാംബോലിം സ്‌റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ബെംഗളൂരു എഫ്‌സിയുടെ കണക്കുകൂട്ടലിൽ ഉണ്ടാവില്ല.
എടികെ മോഹൻ ബഗാനോട് 2-4ന്റെ തോൽവിയോടെ തുടങ്ങിയ ബ്ളാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് എഫ്‌സിക്ക് എതിരായ മൽസരത്തിൽ ആദ്യ വിജയം നേടുമെന്ന് കരുതിയെങ്കിലും ഫിനിഷിംഗിലെ പോരായ്‌മകൾ കാരണം സമനിലയിൽ തൃപ്‌തിപ്പെടേണ്ടി വന്നു. മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാനാവാതെ പോയത് ബ്ളാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി.
മറുഭാഗത്ത് ബെംഗളൂരു ആദ്യകളി നോർത്ത് ഈസ്‌റ്റിനെതിരെ മികച്ച വിജയം നേടിയ ബെംഗളുരുവിന് രണ്ടാം മൽസരത്തിൽ ഒഡീഷക്ക് എതിരെ അതേ മികവ് ആവർത്തിക്കാനായില്ല. മികച്ച ഒത്തിണക്കത്തോടെ കളിച്ച ഒഡീഷ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയവും മൂന്ന് പോയിന്റും സ്വന്തമാക്കി. ഈ സാഹചര്യത്തിൽ ഇന്നത്തെ മൽസരം ബെംഗളുരുവിനും നിർണായകമാണ്.
Read Also: ‘പെൺ പൂവേ’; ശ്രദ്ധനേടി കുഞ്ഞെല്‍ദോയിലെ പുതിയ ഗാനം